ലഖ്നൗ: ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബിഎസ്പിയില് അംഗമായി. ലക്നൗവില്‍ ബിഎസ്പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സതീഷ് മിശ്രയുടെ സാന്നിദ്ധ്യത്തിലാണ് ഡാനിഷ് അലി ബിഎസ്പി അംഗത്വം സ്വീകരിച്ചത്.കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് കോണ്‍ഗ്രസ് ജെഡിഎസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ആയ ഡാനിഷ് അലി പാര്‍ട്ടിവിട്ടത്.ഡാനിഷ് അലി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.
ദേവഗൗഡയുടെ അനുഗ്രഹത്തോടെയാണ് ബിഎസ്പിയില് ചേരുന്നതെന്നാണ് ഡാനിഷ് അലി പറഞ്ഞത്. ജെഡിഎസില്‍ ഒന്നും ആവശ്യപ്പെട്ടിരുന്നില്ലെന്നും തന്നെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഡാനിഷ് അലി പറഞ്ഞു.