തമഴ്‌നാട്ടില്‍ വര്‍ഷമാധ്യം നടന്ന ജെല്ലിക്കെട്ട് പ്രതിഷേധങ്ങള്‍ക്കും തുടര്‍ന്നുണ്ടായ അക്രമങ്ങ സംഭവങ്ങലെ കുറിച്ചുമുള്ള അന്വേഷണത്തില്‍ പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത നടീ നടന്മാര്‍ക്കെതിരെ സമന്‍സ്.

അക്രമ സംഭവങ്ങളിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ വിരമിച്ച ജഡ്ജി രാജേശ്വരനെ പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടീ നടന്മാര്‍ക്കും കമ്മഷന്‍ സമന്‍സ് അയച്ചത്.

വിജയ്, നയന്‍താര, കാര്‍ത്തി, സൂര്യ, ശിവകാര്‍ത്തികേയന്‍, രാഘവ ലോറന്‍സ, ജി.വി പ്രകാശ് തുടങ്ങിയ താരങ്ങള്‍ക്ക് കമ്മീഷന്‍ സമന്‍സ് അയയ്ച്ചു. 447 പേര്‍ക്ക് സമസ് അയച്ചിട്ടുണ്ട്. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് കാണിച്ച് ഇതിന് പൂര്‍ണ പിന്തുണയുമായി രംഗത്ത് വന്ന താരങ്ങളാണിവരെല്ലാം.