ന്യു ഡൽഹി : വസന്ത് കുഞ്ചിലെ എ ഐ സി ടി ഇ കേന്ദ്രത്തിലെ ബിരുദദാന ചടങ്ങു ബഹിഷ്കരിച്ചു തുടങ്ങിയ വിദ്യാർത്ഥികളുടെ സമരം അധ്യാപകരും കൂടെ ചേർന്നതോടെ കടുത്തു .ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ബിരുദ ദാന ചടങ്ങിൽ സംസാരിക്കവെയാണ് പ്രക്ഷോഭം തുടങ്ങിയത് . കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയലിനെ വിദ്യാർഥികൾ ഏഴു മണിക്കൂറിലേറെ തടഞ്ഞു വച്ചു. പോലീസും കേന്ദ്ര സേനയും കിണഞ്ഞു ശ്രമിച്ചിട്ടാണ് മന്ത്രിയെ പുറത്തെത്തിക്കാനായത് .കവാടം ഉപരോധിച്ചവരെ പോലീസ് ബലമായി ഒഴിപ്പിച്ചു .
ഹോസ്റ്റൽ നിയമങ്ങളിലെ മാറ്റം ,ഹോസ്റ്റൽ ഫീസിൽ മുന്നൂറിരട്ടി വർദ്ധനവ് എന്നിവയിലാണ് വിദ്യാർഥികൾ കഴിഞ്ഞ പതിനഞ്ചു നാളായി വിദ്യാർഥികൾ സമരം നടത്തുന്നത് .ആറരയോടെ ഇന്നത്തെ പ്രതിഷേധ സമരം വിദ്യാർഥികൾ അവസാനിപ്പിച്ചു .
