ന്യൂ ഡൽഹി :ജെ എൻ യു ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഹാജരാക്കാൻ ഡൽഹി പോലീസിനോട് ദില്ലി ഹൈക്കോടതി നിർദ്ദേശിച്ചു .അക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ വന്ന  വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ എല്ലാ നമ്പറുകളുടെയും ഉടമകളിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുക്കാനും അവരെ കോടതിയിൽ ഹാജരാക്കാനും പോലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട് .ഫീസ് വർദ്ധനവിൽ കേന്ദ്ര സർക്കാരിനോടിടഞ്ഞ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർഥികൾ എൺപതോളം ദിവസമായി സമരത്തിലാണ് .ഇതിനിടയിലാണ് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി ബില്ലുമായി എത്തിയത് .അതിനെതിരെയും ശക്തമായ പ്രതികരണമാണ് ജെ എൻ യു വിദ്യാർത്ഥികളിൽ നിന്നും ഉണ്ടായത് .പ്രകോപിതരായ സംഘപരിവാർ സംഘടനകൾ ജെ എൻ യു ഹോസ്റ്റൽ രാത്രി ആക്രമിക്കുകയായിരുന്നു .മുഖംമൂടി അണിഞ്ഞെത്തിയ അക്രമികൾ മൂന്നുമണിക്കൂറോളം അഴിഞ്ഞാടി .പോലീസ് നിഷ്ക്രീയമായി നിൽക്കുകയുമുണ്ടായി .ആക്രമണത്തിൽ  വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷേ ഘോഷിനും ഗുരുതരമായി പരുക്കേറ്റു  .ജെ എൻ യു ആക്രമണത്തെ അപലപിച്ചുകൊണ്ടു രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു .