ഡൽഹി :മുഖംമൂടി ധാരികൾ ഇരുമ്പു ദണ്ഡുകളുമായി ജെ എൻ യു ക്യാംപസിൽ രാത്രി ആക്രമണം അഴിച്ചു വിട്ടു. മൂന്നു മണിക്കൂറിലേറെ തുടർന്ന അക്രമത്തിൽ  മുപ്പതിലേറെ വിദ്യാർത്ഥികൾക്കും ചില അദ്ധ്യാപകർക്കും  പരുക്കേറ്റു . വിദ്യാർത്ഥികളിൽ  രണ്ടുപേരുടെ നില ഗുരുതരമാണ് .രാത്രി വൈകി പ്രിയങ്ക ഗാന്ധി ഡൽഹി എയിംസ് ആശുപത്രിയിലെത്തി പരുക്കേറ്റ വിദ്യാർത്ഥികളെ സന്ദർശിച്ചു .മാനവവിഭവശേഷി മന്ത്രാലയം വിഷയത്തിലിടപെട്ട് വി സിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്  .രജിസ്ട്രാറെ വിളിപ്പിച്ചിട്ടുണ്ട് . അക്രമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം .ശക്തമായി .വി സി രാജി വയ്ക്കും വരെ സമരം തുടരും എന്നാണു വിദ്യാർത്ഥി യൂണിയൻ പറയുന്നത് .ജെ എൻ യു ആക്രമണത്തിൽ പോലീസ് കേസെടുത്തു . നാലുപേർ പോലീസ് കസ്റ്റഡിയിലുണ്ട് . ഫീസ് വർദ്ധനവിനെതിരെ എഴുപതു ദിവസത്തിലേറെയായി നടത്തിവന്ന സമരത്തിന് പുറത്തുനിന്നുമുള്ള ആക്രമണത്തോടെ പുതിയ മാനം കൈവന്നിരിക്കുകയാണ്.പ്രശ്നപരിഹാരത്തിനായി ഡൽഹി ലഫ്റ്റനന്റ് ഗവർണറിനോട് വിഷയത്തിലിടപെട്ട് വിദ്യാർത്ഥികളുമായി ചർച്ച നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശിച്ചിട്ടുണ്ട്.