തിരുവനന്തപുരം:മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടും.തമിഴ്‌നാട് വിരുദനഗറിലെ 50.33 ഏക്കറാണ് കണ്ടുകെട്ടുന്നത്.ഇതുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിന്റെ കൊച്ചി കടവന്ത്രയിലെയും തിരുവനന്തപുരത്തെയും വീടുകളില്‍ ആദായ നികുതി വകുപ്പ് ചെന്നൈ യൂനിറ്റ് നോട്ടീസ് പതിപ്പിച്ചു.
തമിഴ് നാട്ടിലെ വിരുത നഗറില്‍ 2001 ല്‍ രണ്ട് ഇടപാടുകളിലായി 50.33 ഏക്കര്‍ സ്ഥലം ജേക്കബ് തോമസ് വാങ്ങിയിരുന്നു.ഇതു സ്വത്ത് വിവരത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനാമി പേരില്‍ ജേക്കബ് തോമസ് ഭൂമി സ്വന്തമാക്കിയത് കണ്ടെത്തിയതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്വത്ത് സ്വന്തം പേരിലാണെങ്കിലും കൊച്ചി കേന്ദ്രമായ ഇസ്ര അഗ്രോടെക് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഡയറക്ടര്‍ എന്ന വിലാസത്തിലാണ് ഇടപാട് നടത്തിയത്.ജേക്കബ് തോമസ് ഈ കമ്പനിയുടെ ഡയറക്ടര്‍ അല്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി.തുടര്‍ന്ന് ജേക്കബ് തോമസിന് നോട്ടീസയച്ചെങ്കിലും കൈപ്പറ്റിയില്ല.തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വസതികളില്‍ നോട്ടീസ് പതിപ്പിച്ചത്.ബിനാമി പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷന്‍ ആക്ട് പ്രകാരമാണ് നടപടി.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യാ സര്‍വീസ് കോണ്‍ടക്ട് റൂള്‍സ് 16 (2) പ്രകാരം സ്വത്തുവിവരം നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്നാണ് ചട്ടം.ഏറ്റവും ഒടുവിലായി ജേക്കബ് തോമസ് സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്തുവിവര രേഖപ്രകാരം അദ്ദേഹത്തിനു 37.95 കോടിയുടെ ആസ്തിയുണ്ട്.