കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പിജെ ജോസഫ്. ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് പിന്‍തുണക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണെന്നും അതുകൊണ്ട് രണ്ടില ചിഹ്നം നല്‍കില്ലെന്നും പിജെ ജോസഫ് പറഞ്ഞു.
പാലായിലേത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയല്ല. കേരളാ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയാണ്. ചിഹ്നം വേണ്ട എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതുമാണല്ലോ. യുഡിഎഫ് കണ്‍വീനര്‍ ക്ഷണിച്ചതുകൊണ്ട് താന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തതെന്നും പി ജെ ജോസഫ് പറഞ്ഞു.