തിരുവനന്തപുരം : ഇന്ന് പ്രവർത്തനം തുടങ്ങാനിരുന്ന ബൈക്ക് ടാക്സി സംരംഭം മോട്ടോർ വാഹന വകുപ്പ് തടഞ്ഞു . മൊബൈൽ അപ്ലിക്കേഷൻ വഴിയാണ് ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കാൻ ഉദ്ദേശിച്ചിരുന്നത് .റാപിഡോ ബൈക്ക് ടാക്സിയുടെ ഉത്‌ഘാടനം ശംഖുമുഖത്തു മോട്ടോർ വാഹന ഉദ്യോഗസ്ഥർ തടഞ്ഞു .ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റാപിഡോ എന്ന കമ്പനി ആണ് ബൈക്ക് ടാക്സി എന്ന സംരംഭത്തിന് പിന്നിൽ .നേരത്തെ ഊബർ കമ്പനി ബൈക്ക് ടാക്സിക്കായി ആശയം നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു. യാത്ര കൂലിയിനത്തിൽ വൻ വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് ആട്ടോ യാത്ര സാധാരണക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട് .ബൈക്ക് ടാക്സി നടപ്പിലായെങ്കിൽ സാധാരണക്കാർക്ക് അത് വളരെ ആശ്വാസമായേനെ.ടാക്സി, ആട്ടോ യൂണിയനുകൾക്കു വേണ്ടിയാണ് സർക്കാർ ബൈക്ക് ടാക്സി സേവനം തടഞ്ഞതെന്നു പരാതി ഉയർന്നിട്ടുണ്ട് . ബൈക്ക് ടാക്സി സേവനം അനുവദിക്കാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട് അനുകൂല തീരുമാനം കാത്തിരിക്കുകയാണ് എന്ന് റാപിഡോ അധികൃതർ പറഞ്ഞു .