തിരുവനന്തപുരം:ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എം.ഡി.സ്ഥാനത്തു നിന്ന് മാറ്റി.കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശ് ആണ് പുതിയ എം.ഡി.മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകൾ തച്ചങ്കരിയ്ക്കെതിരെ രംഗത്തു വന്നിരുന്നു.
കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍നിന്നും കരകയറ്റാന്‍ പല വിധ പരിഷ്‌കാരങ്ങളും തച്ചങ്കരി നടപ്പാക്കിയെങ്കിലും യൂണിയനുകളുടേയും മറ്റും എതിര്‍പ്പ് നേരിടേണ്ടിവരികയായിരുന്നു.ടിക്കറ്റ് കൗണ്ടറിലിരുന്നും കണ്ടക്ടറായുമൊക്കെ മാധ്യമശ്രദ്ധ നേടുകയും ചെയ്തു.വര്‍ഷങ്ങള്‍ക്കുശേഷം കടമെടുക്കാതെ കെഎസ്ആര്‍ടിസിയുടെ സ്വന്തം വരുമാനത്തില്‍ നിന്നും ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം നല്‍കുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്.