തിരുവനന്തപുരം:സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ സംസ്ഥാനമൊട്ടാകെ സ്തംഭിച്ചു.ഹര്‍ത്താല സമവനമായ സാഹച്യമാണ് പഗലയിടത്തുമുള്ളത്.പണിമുടക്കില്‍ നിര്‍ബന്ധിതമായി ഒന്നും ചെയ്യില്ലെന്ന നേതാക്കള്‍ പറഞ്ഞെങ്കിലും പലയിടത്തും ട്രെയിനുകള്‍ തടഞ്ഞത് യാത്രക്കാരെ വലച്ചു.
കെഎസ്ആര്‍ടിസി- സ്വകാര്യ ബസുകളും ഓട്ടോ ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ നിരത്തുകള്‍ ശൂന്യമാണ്.ട്രെയിനുകള്‍ സമരക്കാര്‍ തടഞ്ഞതിനാല്‍ യാത്രക്കാര്‍ കൂടുതല്‍ ദുരിതത്തിലായി.കണ്ണൂര്‍ -തിരുവനന്തപുരം-, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളും എറനാട്, വേണാട്, മദ്രാസ് മെയില്‍,ധന്‍ബാദ് എക്‌സ്പ്രസ്, കേരള എക്‌സ്പ്രസ് തുടങ്ങി പ്രധാനപ്പെട്ട എല്ലാ എക്‌സ്പ്രസ് ട്രെയിനുകളും അനവധി പാസഞ്ചര്‍ ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്.ആലപ്പുഴ, തൃപ്പൂണിത്തുറ, ചെറുവത്തൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍, ഒലവക്കോട്, തിരുവനന്തപുരം,കണ്ണൂര്‍,പയ്യന്നൂര്‍, തലശ്ശേരി, എറണാകുളം തുടങ്ങി വിവിധ ഇടങ്ങളില്‍ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ തീവണ്ടികള്‍ തടഞ്ഞു.
കെഎസ്ആര്‍ടിസി ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള സര്‍വ്വീസുകള്‍ മാത്രമേ നിരത്തിലിറക്കിയുള്ളു.തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും പന്പയിലേക്കുള്ള ബസുകള്‍ മാത്രം സര്‍വ്വീസ് നടത്തുന്നുണ്ട്.സ്വകാര്യബസുകളും സര്‍വ്വീസ് നടത്തുന്നില്ല.ഓട്ടോ-ടാക്‌സി സര്‍വ്വീസുകളും നിശ്ചലമാണ്.
കടകള്‍ നിര്‍ബന്ധിപ്പിച്ച് അടക്കില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ അറിയിച്ചിരുന്നുവെങ്കിലും സംസ്ഥാനത്തെ ഭൂരിപക്ഷം വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. എന്നാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ വ്യാപാര മേഖലയായ മിഠായിത്തെരുവില്‍ കടകള്‍ തുറന്നിട്ടുണ്ട്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.