കൊല്ലം: പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു. 62 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
കൊല്ലം സ്വദേശിയായ ആനന്ദവല്ലി 1973 -ല്‍ ‘ദേവി കന്യാകുമാരി’യിലൂടെയാണ് ഡബ്ബിംഗ് രംഗത്തെത്തിയത്.
1992ല്‍ പുറത്തിറങ്ങിയ ആധാരം എന്ന സിനിമയില്‍ നടി ഗീതയ്ക്കു വേണ്ടി ശബ്ദം നല്‍കിയതിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
സ്‌കൂള്‍ നാടകത്തിലൂടെയാണു ആനന്ദവല്ലി കലാരംഗത്തെത്തുന്നതു്.കാളിദാസ കലാകേന്ദ്രം, കെപിഎസി എന്നീ സംഘങ്ങളുടെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.കെപിഎസിയില്‍ അഭിനയിക്കുന്ന സമയത്താണ് സിനിമയില്‍ എത്തുന്നത്.ഏണിപ്പടികള്‍ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തു.
ശാരദ,ലക്ഷ്മി,അംബിക,ഗീത,രേഖ,ഉര്‍വ്വശി,മേനക, പൂര്‍ണ്ണിമ ജയറാം,സുമലത, ചിത്ര,മാധവി, പത്മപ്രിയ, ജയപ്രദ,സുകന്യ,ഗൗതമി എന്നീ നടികള്‍ക്കു ശബ്ദം നല്‍കിയിട്ടുണ്ട്.
മക്കള്‍: പരേതനായ സംവിധായകന്‍ ദീപന്‍, അനുലക്ഷ്മി