നെയ്യാറ്റിന്‍കര:ഹരികുമാറിന് ദൈവം നല്കിയ ശിക്ഷയാണെന്ന് കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി പ്രതികരിച്ചു.ഡിവൈഎസ്പി ഹരികുമാറിന്റെ മരണവാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍.ദൈവം നീതി നടപ്പിലാക്കിയെന്നും ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നും അവര്‍ വ്യക്തമാക്കി.ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം നടത്തിയ ഉപവാസം കുടുംബം അവസാനിപ്പിച്ചു.
ഇന്നു രാവിലെ 8.30 നാണ് കുടുംബം ഉപവാസം തുടങ്ങിയത്. നെയ്യാറ്റിന്‍കരയില്‍ ഹരികുമാര്‍ സനലിനെ അപകടപ്പെടുത്തിയ സ്ഥലത്തായിരുന്നു കുടുംബം ഉപവാസമിരുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉപവാസസമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.
ഉപവാസസമരം അവസാനിപ്പിച്ചെങ്കിലും കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും അതുകഴിഞ്ഞേ സമരം അവസാനിപ്പിക്കുകയുള്ളുവെന്നും ആക്ഷന്‍കൗണ്‍സില്‍ അറിയിച്ചു.ഇന്ന് വൈകിട്ട് സനലിന്റെ വീട്ടില്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗം കൂടും.