വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഡിസംബര്‍ ഒന്നിന് ഡല്‍ഹിയിലെത്തും. ഒബാമ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ഒബാമ ഡല്‍ഹിയിലെത്തുന്നത്. സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുവാക്കളെ കാണുക, അവരുടെ ആശയങ്ങളെ കുറിച്ചറിയുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഒബാമ ഫൗണ്ടേഷന്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലേക്ക് വരുന്ന കാര്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഒബാമ തന്നെയാണ് വെളിപ്പെടുത്തിയത്.
On December 1, @BarackObama is headed to India to host a Town Hall with hundreds of young leaders. Check it out: pic.twitter.com/IWoCOmqi4L
— The Obama Foundation (@ObamaFoundation) November 16, 2017
2015 ലെ ഇന്ത്യന്‍ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യ അതിഥികളായിരുന്നു ബരാക്ക് ഒബാമയും ഭാര്യ മിഷേലും. മുമ്പ് ജര്‍മനി, ഇന്‍ഡോനേഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും സമാനമായ പരിപാടി ഒബാമാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ചിരുന്നു.
