ഡൽഹി : പുറത്തു വിട്ടാൽ മുൻമന്ത്രി ഡി കെ ശിവകുമാർ തെളിവുകൾ നശിപ്പിക്കും അതുകൊണ്ടു ജാമ്യം നൽകരുതെന്ന് എൻഫോഴ്സ്മെന്റ് ഡിറക്ടറേറ് . ശിവകുമാറിന്റെ അനധികൃത സ്വത്തു സമ്പാദന വിവരങ്ങളെ കുറിച്ച് അറിവുള്ളവരെ സ്വാധീനിക്കാനും സാധ്യതയുണ്ട് .അതുമാത്രമല്ല ചോദ്യം ചെയ്യലിൽ മുൻ കർണാടക മന്ത്രി വേണ്ട രീതിയിൽ സഹകരിക്കുന്നില്ല എന്നും ജാമ്യം നൽകുന്നതിനെ എതിർത്ത് കൊണ്ട് നടത്തിയ വാദത്തിൽ ഡൽഹി കോടതിയിൽ എൻഫോഴ്സ്മെന്റ് ഡിറക്ടറേറ്റ് ബോധിപ്പിച്ചു .ശിവകുമാറിനെതിരായ അന്വേഷണം വളരെ നിർണ്ണായകമായ ഘട്ടത്തിലാണ് ഈ അവസരത്തിൽ പുറത്തിറങ്ങിയാൽ അന്വേഷണത്തെയും തെളിവുകളെയും അട്ടിമറിക്കും എന്നും കോടതിയെ ധരിപ്പിച്ചു .
800 കോടിയിലേറെ വിലയുള്ള സ്വത്തുക്കളുടെ സമ്പാദനത്തെക്കുറിച്ചു തൃപ്തികരമായ വിശദീകരണം നൽകാനും ഡി കെ ശിവകുമാറിനായിട്ടില്ല എന്ന് പ്രത്യേക ജഡ്ജി അജയ് കുമാർ കുഹുറിനു മുൻപിൽ ബോധിപ്പിച്ചു .57 വയസ്സുള്ള ശിവകുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ,കൃത്യമായി ആരോഗ്യ പരിശോധനയും ലഭ്യമാക്കുന്നുണ്ടെന്നും കോടതിയിൽ വിശദീകരിക്കപ്പെട്ടു . എന്നാൽ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കണമെന്നും ആരോഗ്യ പരിശോധന നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.