തിരുവനന്തപുരം:ആധുനിക നിയമവിദ്യാഭ്യാസത്തിന്റെ പിതാവും പത്മശ്രീ ജേതാവുമായ ഡോ. എന്‍ ആര് മാധവ മേനോന് (84) അന്തരിച്ചു.വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ 12.30 നായിരുന്നു അന്ത്യം.സംസ്കാരം 2.30ന് തൈക്കാട് ശാന്തികവാടത്തില്‍.
നിയമരംഗത്തിന് നല്കിയ സംഭാവനയെ മാനിച്ച് 2003ല്‍ രാജ്യം പത്മശ്രീ നല്കി അദ്ദേഹത്തെ ആദരിച്ചു.പഞ്ചവത്സര എല്‍എല്‍ബി കോഴ്സെന്ന ആശയം മുന്നോട്ട് വച്ചതും മാധവമേനോനാണ്.ബംഗ്ലുരുവിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയറക്ടര്‍, കൊല്‍ക്കത്ത നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജൂഡിഷ്യല്‍ സയന്‍സിന്റെ വൈസ് ചാന്‍സലര്‍, ഭോപ്പാല്‍ നാഷണല്‍ ജൂഡിഷ്യല്‍ അക്കാദമിയുടെ ആദ്യ ഡയറക്ടര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. നിരവധി നിയമ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. രമാദേവിയാണ് ഭാര്യ.