പൂർവ്വ വിദ്യാർത്ഥി ബാലഭാസ്കറിന്റെ അനുസ്മരണം തിരുവനന്തപുരം ഗവ: മോഡൽ ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു. അകാലത്തിൽ പൊലിഞ്ഞ വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കറോടുള്ള സ്നേഹവും ആദരവും നിറഞ്ഞ ചടങ്ങ് സംഘടിപ്പിച്ചത് 93-94 വർഷത്തിൽ ബാലുവിനൊപ്പം പഠിച്ച സഹപാഠികൾ.

അഞ്ചു മണിക്ക് ആരംഭിച്ച യോഗത്തിൽ മുൻ ഹെഡ്മാസ്റ്റർ എബ്രഹാം ജോസഫ് അധ്യക്ഷത വഹിച്ചു. ബാലഭാസ്കറിന്റെ ക്ലാസ് അദ്ധ്യാപകരായ ശിവകുമാർ,ബാലചന്ദ്രൻ  മുൻഅദ്ധ്യാപകരായ ശ്രീകണ്ഠൻ,മനോഹരൻ എന്നിവരും ബാലുവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു.സൂര്യാ കൃഷ്ണമൂർത്തി പങ്കെടുത്തു. അനുസ്മരണ യോഗത്തിൽ അണപൊട്ടിയത് മൃതദേഹം പൊതുദർശനത്തിന് സ്കൂളിൽ വയ്ക്കാത്തതിനെതിരെയുള്ള പ്രതിഷേധം. സ്കൂൾ അധികൃതർ അതിനായി ശ്രമിച്ചെങ്കിലും അവസാനം ഒഴിവാക്കപ്പെടുകയായിരിന്നു.