തിരുവനന്തപുരം: തനിക്കെതിരെ ക്രിമിനല്‍ കുറ്റമില്ലെന്ന് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശി.പാര്‍ട്ടി കമ്മീഷന്റെ തീരുമാനം സ്വീകരിക്കുന്നുവെന്നും പാര്‍ട്ടി അച്ചടക്കത്തിന് പൂര്‍ണ്ണമായും വിധേയനാകുമെന്നും അദ്ദേഹം പറഞ്ഞു.ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയുടെ ലൈംഗീകാതിക്രമ പരാതിയില്‍ സിപിഎം ശശിക്കെതിരെ നടപടിയെടുത്തിരുന്നു.പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് 6 മാസത്തേക്ക് ശശിയെ സസ്‌പെന്റ് ചെയ്തു.നിലവില്‍ പാര്‍ട്ടിയുടെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ശശി.എന്നാല്‍ പരാതിയുടെ തുടക്കംമുതല്‍ താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന നിലപാട് ശശി ഇപ്പോഴും തുടരുകയാണ്.
പാര്‍ട്ടി കമ്മീഷന്‍ പറഞ്ഞ കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് വ്യക്തമാകും. കുറ്റം ചെയ്തിട്ടുണ്ടെന്ന് പാര്‍ട്ടിക്ക് ബോധ്യമായാല്‍ അത് അംഗീകരിക്കുമെന്നും പി.കെ ശശി പറഞ്ഞു. തന്റെ ജീവിതം പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ചതാണെന്നും ജീവിത കാലം മുഴുവന്‍ കമ്മ്യൂണിസ്റ്റായി തുടരുമെന്നും പി.കെ.ശശി പറഞ്ഞു.
അതേസമയം തനിക്കെതിരെ ഗൂഡാലോചന നടന്നുവെന്ന ശശിയുടെ പരാതിയിലും പാര്‍ട്ടി അന്വേഷണം നടത്തിയേക്കുമെന്ന് സൂചനയുണ്ട്.ശശിയെ അനുകൂലിക്കുന്നവര്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.