കൊച്ചി: തനിക്ക് ജീവന് ഭീക്ഷണിയുണ്ടെന്നും എന്നാല്‍ സുരക്ഷയ്ക്കായി യാതൊരു ഏജന്‍സിയെയും നിയോഗിച്ചിട്ടില്ലെന്നും നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് ഗോവ ആസ്ഥാനമാക്കിയുള്ള സ്വകാര്യ ഏജന്‍സി സംരക്ഷണമേര്‍പ്പെടുത്തിയത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

തുടര്‍ന്ന കൊട്ടാരക്കര പോലീസ് ഏതു സാഹചര്യത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയതെന്ന് അന്വഷിക്കാന്‍ സുരക്ഷാ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഗോവ ആസ്ഥാനമാക്കിയുള്ള തണ്ടര്‍ ഫോഴ്‌സ് എന്ന സ്വകാര്യ ഏജന്‍സിയുമായി ചര്‍ച്ചകള്‍ മാത്രമേ നടത്തിയിട്ടുള്ളൂവെന്നും തീരുമാനമൊന്നുമായിട്ടില്ലെന്നും ദിലീപ് പോലീസിനോട് പറഞ്ഞു.