പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും, വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേര്‍സണും തമ്മിലുള്ള ബന്ധം മോശമായി വരികയാണെന്ന റിപ്പോര്‍ട്ടുകളില്‍ കഴമ്പുണ്ടെന്നു സൂചന. ടില്ലേര്‍സണ്‍ വേനല്‍ക്കാലത്ത് രാജിക്കൊരുങ്ങിയെന്നും, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചതെന്നും എന്‍.ബി.എസ് ന്യൂസില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ട്രമ്പിനെ ‘മന്ദബുദ്ധി’ എന്ന് ടില്ലേര്‍സണ്‍ ആക്ഷേപിച്ചതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫോബ്സ് മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ താന്‍ ടില്ലേര്‍സനേക്കാള്‍ മിടുക്കനാണെന്നും, തന്നെ അദ്ദേഹം ‘മന്ദബുദ്ധി’ എന്നു വിളിച്ചിട്ടുണ്ടെങ്കില്‍ ഐ.ക്യു മത്സരത്തിനു തയാറാണെന്നും, അതില്‍ താനായിരിക്കും വിജയിക്കുകയെന്നും ട്രമ്പ് അവകാശപ്പെട്ടു. രാജിയെപ്പറ്റി താന്‍ ചിന്തിച്ചിട്ടില്ലെന്ന് ടില്ലേര്‍സണ്‍ പ്രതികരിച്ചിരുന്നു. മോശം പദപ്രയോഗം നടത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വക്താവും വിശദീകരിച്ചു.
വളരെ സുപ്രധാനമായ ഇറാന്‍ , ഉത്തര കൊറിയ വിഷയങ്ങളില്‍ ടില്ലേര്‍സണ്‍ നടത്തിയ പരമാര്‍ശങ്ങളെ തള്ളിക്കളയുന്ന വിധത്തില്‍ ട്രമ്പ് പിന്നീട് പ്രസ്താവന നടത്തിയത് ഏറെ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ചില സുപ്രധാന നിയമനങ്ങള്‍ക്ക് വൈറ്റ്ഹൗസ് തടസം നില്‍ക്കുകയാണെന്നും ടില്ലേര്‍സണ്‍ പരസ്യമായി പ്രസ്താവിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും വിദേശകാര്യ സെക്രട്ടറിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമാണുള്ളതെന്ന് ട്രമ്പ് കഴിഞ്ഞ ദിവസം പറഞ്ഞന്നു.
Home INTERNATIONAL തന്നെ ‘മന്ദബുദ്ധി’ എന്ന് ടില്ലേര്‍സണ്‍ വിശേഷിപ്പിച്ചെങ്കില്‍ അദ്ദേഹവുമായി ഐ.ക്യു മത്സരത്തിനു തയാറെന്ന് ട്രമ്പ്