തിരുവനന്തപുരം:യുവമോര്‍ച്ച യോഗത്തിനിടെ നടത്തിയ വിവാദ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള.തന്റെ പ്രസംഗം രഹസ്യമായിരുന്നില്ലെന്നും ഇന്നലെ നടത്തിയ പ്രസംഗം ഇന്ന് വിവാദമാക്കിയത് ദുരുദ്ദേശപരമാണെന്നും ശ്രീധരന് പിള്ള തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ സംസാരിച്ച കാര്യങ്ങളില്‍ ഉറച്ച് നില്ക്കുന്നു.താന്‍ നടത്തിയ പ്രസംഗം പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാനായിരുന്നു.ജനസേവനത്തിനുള്ള സുവര്‍ണ അവസരമെന്ന് പറഞ്ഞത് മാദ്ധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. ബി.ജെ.പിക്കെതിരെ മാദ്ധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയുണ്ട്.കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം ഇപ്പോള്‍ വാര്‍ത്തയാക്കിയതിന് പിന്നില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ സി.പി.എം ഫ്രാക്ഷനാണെന്നും ഇത് അപകടകരമായ പോക്കാണെന്നും ശ്രീധരന് പിള്ള ആരോപിച്ചു.
അഭിഭാഷകനെന്ന നിലയില്‍ എല്ലാ പാര്‍ട്ടികളെയും സഹായിച്ചിട്ടുണ്ട്.തന്ത്രി കണ്ഠരര് രാജീവര് താനുമായി സംസാരിച്ചത് നിയമോപദേശത്തിനാണ്.അഭിഭാഷകന് എന്ന നിലയിലും വിശ്വാസി എന്ന നിലയിലും തന്റെ കടമയാണ് ചെയ്തത്. ശബരിമലയില്‍ ബിജെപിക്ക് രാഷ്ട്രീയലക്ഷ്യം ഉണ്ടാകുന്നതില്‍ എന്താണ് തെറ്റെന്നും ശ്രീധരന് പിള്ള ചോദിച്ചു.
ശബരിമല ദര്‍ശനത്തിനായി ഐജി ശ്രീജിത്ത് സ്ത്രീകളുമായി സന്നിധാനത്തിന് അടുത്തെത്തിയപ്പോള്‍ തന്ത്രി കണ്ഠരര് രാജീവര് വിളിച്ചിരുന്നെന്നും തന്റെ ഉറപ്പിന്മേലാണ് ആചാരലംഘനം നടന്നാല്‍ നട അടച്ചിടാന്‍ തന്ത്രി തീരുമാനിച്ചതെന്നും ശ്രീധരന് പിളള പറയുന്നു.