ചെന്നെ:തമിഴിലും തിളങ്ങാന്‍ മഞ്ജു വാര്യര്‍.വെട്രിമാരന് സംവിധാനം ചെയ്യുന്ന അസുരന് എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായാണ് മഞ്ജു തമിഴിലെ അരങ്ങേറ്റം ഗംഭീരമാക്കാനൊരുങ്ങുന്നത്.ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുമെന്നു ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.മഞ്ജുവും ഫേസ്ബുക്കിലൂടെ ധനുഷിനും വെട്രിമാരനും നന്ദി അറിയിച്ചു.
വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു നിര്‍മ്മിക്കുന്ന ‘അസുരന്’സിനിമയുടെ ചിത്രീകരണം ഈ മാസം 26ന് ആരംഭിക്കും.പ്രശസ്ത തമിഴ് സാഹിത്യകാരന് പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് അസുരന് ഒരുക്കുന്നത്.എ ആര് റഹ്മാന്റെ അനന്തിരവനും സംഗീത സംവിധായകനുമായ ജി വി പ്രകാശാണ് കുമാറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്.
തമിഴില്‍ മികച്ച ചിത്രങ്ങളുടെ സംവിധായകനാണ് വെട്രിമാരന്.ധനുഷിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ‘ആടുകളം ‘സംവിധാനം ചെയ്തത് വെട്രിമാരനാണ്.