ചെന്നൈ:തമിഴ്നാട്ടിലെ കാഞ്ചീപുരം ഈസ്റ്റ് താമരത്ത് റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകനും കുടുംബവും മരിച്ചു.’ന്യൂസ് ജെ’ റിപ്പോര്‍ട്ടറായ പ്രസന്ന(35), ഭാര്യ അര്‍ച്ചന(32), അമ്മ രേവതി (59) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു അപകടം.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പാഥമിക നിഗമനം.
വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നും ആരും പുറത്തുവരാത്തത് ശ്രദ്ധിച്ച അയല്‍വാസി വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ ചിതറിത്തെറിച്ച നിലയിലായിരുന്നു. തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു.