തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ശശി തരൂര്‍ എംപിക്കെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അവസരസേവകര്‍ എന്നും കോണ്‍ഗ്രസിന് ബാധ്യതയായ ചരിത്രമാണുള്ളതെന്ന് മുല്ലപ്പള്ളി തരൂരിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടു പറഞ്ഞു.മോദി അനുകൂല പ്രസ്താവനയില്‍ ശശി തരൂരിനോട് വിശദീകരണം തേടും.അന്തിമ നടപടി എഐസിസിയുടേതായിരിക്കും.മോദി സ്തുതി കോണ്‍ഗ്രസ് ചിലവില്‍ വേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
മോദി അനുകൂല പ്രസ്താവന നടത്തിയ തരൂര്‍ പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നതാണ് നേതാക്കളെ ഏറ്റവുമധികം ചൊടിപ്പിച്ചിരിക്കുന്നത്. തരൂരിനെതിരെ നടപടി വേണമെന്ന ആവശ്യവും കോണ്‍ഗ്രസിനുള്ളില്‍ ശക്തമാണ്.തരൂരിന്റെ വിശദീകരണം കേട്ട ശേഷം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കാനാണ് കെപിസിസിയുടെ തീരുമാനം.