കൊച്ചി : സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണ് എന്ന് വരുത്തി തീർക്കാൻ നടത്തുന്ന  കേന്ദ്ര സർക്കാർ ശ്രമങ്ങൾക്കിടയിൽ ഇവിടെ കേരളത്തിലും ശശി തരൂരിനെ മറ്റൊരു  കേസിൽ പെടുത്താൻ നടത്തിയ ആസൂത്രിതമായ നീക്കം കോടതി പൊളിച്ചു .തരൂരിന്റെ പി എ  ജോലി വാഗ്ദാനം ചെയ്‌ത്‌ ബാലരാമപുരം സ്വദേശി രാജിതയിൽ നിന്നും  പണം തട്ടിയെടുത്തു എന്നതാണ്  കേസ് .യു എ ഇ കൗൺസുലേറ്റിൽ  ജോലി നൽകാമെന്നും പറഞ്ഞു പണം വാങ്ങി  രാജിതയെ കബളിപ്പിച്ചതിനു  ജയകുമാരൻ ,പ്രവീൺ  എന്നിവർക്കെതിരെ ബാലരാമപുരം പോലീസ്  സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട് .എന്നാൽ ഈ വിഷയത്തിൽ കേസെടുക്കുന്നില്ല എന്നാരോപിച്ചാണ് രജിത ഹൈക്കോടതിയിൽ എത്തിയത് .ഹർജിയിൽ തരൂരിനെ എതിർകക്ഷി ആക്കിയിരിക്കുന്നത് കോടതിയുടെ  ശ്രദ്ധയിൽ പെട്ടു.ഇതിൽ തരൂർ എങ്ങനെയാണ്  കക്ഷി ആകുന്നതു എന്ന് ചോദിച്ച കോടതി  ഹർജി ഭാഗത്തെ രൂക്ഷമായി വിമർശിച്ചു. അവസാനം ശശി തരൂരിനെ എതിർ കക്ഷി സ്ഥാനത്തു നിന്നും നീക്കാം എന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.

തിരുവനന്തപുരം ലോക്‌സഭാ സീറ്റിലെ  കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണ് ശശി തരൂർ, തരൂരിനെ വ്യക്തിഹത്യ നടത്താനും ആക്ഷേപിക്കാനും ബോധപൂർവ്വമായ ശ്രമങ്ങൾ പല കോണുകളിൽ നിന്നും തുടങ്ങിയിട്ടുണ്ട് .