തിരുവനന്തപുരം: ശശി തരൂർ എം പി കെ മോഹന്‍കുമാറിന് വേണ്ടി ഇന്ന് മുതൽ വട്ടിയൂർക്കാവിൽ പ്രചാരണത്തിനിറങ്ങും .ഇപ്പൊ ഡൽഹിയിലുള്ള തരൂർ ഇന്ന് തലസ്ഥാനത്തെത്തിയാലുടനെ സജീവമായി പ്രചാരണരംഗത്തുണ്ടാകും .ശശി തരൂർ സജീവമായാൽ അത് കൂടുതൽ ഗുണം ചെയ്യും എന്നാണു കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ .മൂന്നുമാസം മുൻപ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നേമം നിയോജകമണ്ഡലത്തിലൊഴികെ ബാക്കിയുള്ള എല്ലാ മണ്ഡലങ്ങളിലും വട്ടിയൂർക്കാവിലുൾപ്പടെ ലീഡ് നേടാൻ തരൂരിന് കഴിഞ്ഞിരുന്നു . പൊതുസമൂഹത്തിൽ തരൂരിന്റെ സ്വാധീനമാകും വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രചാരണത്തിൽ കെ മോഹൻകുമാറിന് ബലമാവുക .ഡൽഹിയിൽ പാർലമെന്ററി കമ്മറ്റിയിൽ പങ്കെടുക്കേണ്ടി വന്നത് കൊണ്ടാണ് എത്താൻ വൈകിയതെന്നു തരൂർ പറഞ്ഞു .







