ചെന്നൈ: താജ്മഹല്‍ വിവാദം രാജ്യത്ത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴി വച്ചതോടെ പ്രതികരണവുമായി നടന്‍ പ്രകാശ് രാജെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ ആശങ്ക പങ്കുവച്ചത്.
ഭാവിയില്‍ താജ്മഹല്‍ ഓര്‍മ്മ മാത്രമാവില്ലേ? താജ്മഹലിനെ ഇല്ലാതാക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നതിനിടെ അവസാനമായി നമ്മുടെ കുട്ടികളെ അത് വീണ്ടും കാണിച്ചുകൊടുത്തുകൂടേ? അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ജസ്റ്റ് ആസ്‌കിങ്, താജ്മഹല്‍ എന്നീ ഹാഷ് ടാഗോടു കൂടിയാണ് പ്രകാശ് രാജിന്റെ കുറിപ്പ്.
[toggle state=”open” ]
Just because someone did not question them THEN….do they lose the right to question you NOW…wow!! #justasking pic.twitter.com/LiCSmX7j44
— Prakash Raj (@prakashraaj) October 25, 2017
[/toggle]
താദ്മഹലിനെ ഉത്തര്‍പ്രദേശിന്റെ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് തയ്യാറാക്കിയ കൈപ്പുസ്തകത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെയാണ് താജ്മഹലിനെ വിവാദങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന വന്ന ബിജെപി നേതാക്കളുടെ പ്രതികരണങ്ങളും വിവാദങ്ങളെ ചൂടുപിടിച്ചത്.