താരങ്ങളെ രംഗത്തിറക്കി ലോക്സഭാ ഇലക്ഷനെ നേരിടാൻ ബി ജെ പി. അണിയറയിൽ തയ്യാറാകുന്ന പട്ടികയിൽ നിരവധി പ്രമുഖരെ പാർട്ടി ഉന്നം വയ്ക്കുന്നു. ബി ജെ പി ടിക്കറ്റ് മോഹിക്കുന്നവരും മത്സരിപ്പിക്കാൻ ബി ജെ പി ആഗ്രഹിക്കുന്നതുമായ പ്രമുഖർ പട്ടികയിലുണ്ട്.ദേശിയ അവാർഡ് ജേതാവ് അക്ഷയ്കുമാറിനെ ബി ജെ പി നോട്ടമിട്ടിട്ട് നാളുകളായി,അദ്ദേഹത്തെ ന്യൂ ദൽഹി ലോക്‌സഭാ സീറ്റിൽ മത്സരിപ്പിക്കാനാണ് നീക്കം.താരം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. വിനോദ്ഖന്നയുടെ അഭാവത്തിൽ നഷ്ടപ്പെട്ട ഗുർദാസ്പൂരിൽ സണ്ണി ഡിയോൾ മത്സരിക്കുമെന്ന് അവ്യൂഹമുണ്ട്. ബോളീവുഡ് സ്വപ്ന സുന്ദരി മാധുരി ദീക്ഷിത്തിനെ മുംബൈയിൽ സ്ഥാനാർത്ഥിയാക്കാൻ ബി ജെ പി ആഗ്രഹിക്കുന്നു.കേന്ദ്ര ബി ജെ പി നേതൃത്വത്തിന്റെ കണ്ണിലെ കരടായ ശശി തരൂരിനെ നേരിടാൻ നടൻ മോഹൻലാലിനെ പാർട്ടി പരിഗണിക്കുന്നു. കഴിഞ്ഞതവണ തിരുവനന്തപുരത്ത് ബി ജെ പിക്ക് രണ്ടാമത് എത്താനായതും പ്രതീക്ഷകൾ നൽകുന്നു. ലാലിന്റെ ജനപ്രീതി,എൻ എസ്സെ സ്സുമായുള്ള നല്ല ബന്ധം എന്നിവയാണ് അനുകൂലഘടകങ്ങൾ. എന്നാൽ പുറമേ നിന്നും വന്ന് സ്ഥാനാർത്ഥിയായാൽ നിലവിലെ കേരള നേതാക്കൾ ഉറപ്പായും വാരി തോൽപ്പിക്കും എന്ന അവസ്ഥയും ബി ജെ പിയെ വിഷമിപ്പിക്കുന്നു.