ചെന്നൈ: തിരുനെല്‍വേലിയില്‍ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാര്‍ട്ടൂണ്‍ വരച്ചതിന് അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റ് ജി. ബാലയ്ക്ക് തിരുനെല്‍വേലി ജില്ലാ കോടതി ജാമ്യം അനുവദിച്ചു.

മുഖ്യമന്ത്രിയേയും പോലീസിനെയും കളക്ടറേയും വിമര്‍ശിച്ച് ബാല വരച്ച കാര്‍ട്ടൂണ്‍ അപകീര്‍ത്തിപ്പെടുത്തുന്നതും അശ്ലീലം കലര്‍ന്നതുമായ കലാസൃഷ്ടിയാണെന്ന് എന്നാരോപിച്ചായിരുന്നു അറസ്റ്റ്.

ഐടി ആക്ട് പ്രകാരമാണ് ഇന്നലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തീപൊള്ളലേറ്റ് ഒരു കുഞ്ഞ് നിലത്ത് കിടക്കുമ്പോള്‍ നോട്ടുകെട്ടുകള്‍ കൊണ്ട് നാണം മറയ്ക്കുന്ന മുഖ്യമന്ത്രി ഇ.പളനിസാമിയും കളക്ടറും പോലീസ് ഉദ്യോഗസ്ഥനുമാണ് ബാലയുടെ കാര്‍ട്ടൂണില്‍ വിഷയമായിട്ടുണ്ടായിരുന്നത്.

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് കളക്ടറേറ്റിന്റെ മുന്നില്‍ വെച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധികാരികള്‍ മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ചായിരുന്നു കാര്‍ട്ടൂണ്‍ ഒരുക്കിയത്.