തിരുവനന്തപുരം:യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് പോലീസ് ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പോലീസിനുനേരെ കല്ലേറു നടത്തിയപ്പോള്‍ പോലീസ് ലാത്തി വീശി.സംഘര്‍ഷത്തില്‍ വനിതാ പ്രവര്‍ത്തകയ്ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു.ഇതില്‍ പ്രതിഷേധിച്ചാണ് നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കുക, എഎന്‍ രാധാകൃഷ്ണന്റെ നിരാഹാരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുക, ബിജെപി നേതാക്കള്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്. സെക്രട്ടേറിയറ്റ് പടിക്കല്‍ എഎന്‍ രാധാകൃഷ്ണന് നടത്തുന്ന നിരാഹാര സമരം ഒരാഴ്ച പിന്നിട്ടു.