തിരുവനന്തപുരം:ജയില്‍ വാര്‍ഡനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം ജില്ലാ ജയില്‍ വാര്‍ഡനായ ജോസില്‍ ദാസിനെ (27) യാണ് നെയ്യാറ്റിന്‍കരയില്‍ പണിനടക്കുന്ന വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം തന്റെ യൂണിഫോം തയ്ക്കാന്‍ എന്നു പറഞ്ഞു വീട്ടില്‍നിന്നു പോയ ജോസില്‍ ദാസിനെ വൈകിയും കാണാത്തതിനെത്തുടര്‍ന്ന് അമ്മ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ജോസില്‍ദാസിന്റെ വാഹനം സഹോദരിയുടെ പണിനടക്കുന്ന വീടിനു സമീപം കണ്ടെത്തി. വീടിനുള്ളില്‍ കയറിനോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. ജോസില്‍ ദാസിന്റെ കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.കയറുകൊണ്ട് കഴുത്തില്‍ കെട്ടിമുറുക്കിയശേഷം ജനലില്‍ വലിച്ചുകെട്ടിയനിലയിലുമായിരുന്നു മൃതദേഹം കാണപ്പെട്ടത്.വായില്‍ തുണിയും തിരുകിയിരുന്നു.പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു.