തിരുവനന്തപുരം പോലീസ് സഹകരണസംഘം ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല പാനൽ മുഴുവൻ സീറ്റുകളും വിജയിച്ചു ഉജ്ജ്വല വിജയം കരസ്ഥമാക്കി.
ഭരണാനുകൂല സംഘടന നേതൃത്വം നൽകിയ പാനലിനെ പരാജയപ്പെടുത്തിയാണ് കേരള പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ ജി.ആർ അജിത്തിന്റെ നേതൃത്വത്തിലുള്ള പാനൽ വിജയം നേടിയത്. ആകെ പോൾ ചെയ്ത 4100 വോട്ടിന്റെ 60% ഓളം വോട്ടുകൾ നേടിയാണ് പാനൽ വിജയിച്ചത്. പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റ്റി. എസ് ബൈജു ഉൾപ്പെടെ ഭരണാനുകൂല സംഘടനയിലെ മുഴുവൻ പേരും പരാജയപ്പെട്ടു. അജിത്താണ് ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത്. 2017ൽ ഈ ഭരണസമിതിയെ സഹകരണ വകുപ്പ് പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു. ഒന്നര വർഷത്തിനുശേഷം സംഘാംഗങ്ങൾ വീണ്ടും അതേ ഭരണസമിതിയെത്തന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്

ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ’

1.ജി.ആർ.അജിത്ത്
2.അനീഷ്.ജി.
3. വിധുകുമാർ
4. ശോഭൻ പ്രസാദ് വി.പി.
5. ഷാനവാസ് .റ്റി.എസ്
6. ഹരിലാൽ. ആർ.ജി.
7. രഞ്ജിത്ത്.ജി.ആർ.
8. മിനിമോൾ .എസ്.എം
9. ഷീജാ ദാസ്.ഡി.എൽ.
10. ഷെർളി.ആർ.
11. സുരേഷ് കുമാർ.പി.