തിരുവനന്തപുരം:തിരുവനന്തപുരം പ്രസ്‌ക്ളബിന് പുതിയ ഭാരവാഹികളായി.
ഇന്നലെ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ പ്രസ്‌ക്ളബ് പ്രസിഡന്റായി ദേശാഭിമാനിയിലെ ജി.പ്രമോദും സെക്രട്ടറിയായി കേരളകൗമുദിയിലെ എം.രാധാകൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു.
ന്യൂസ് 18-ലെ ലല്ലു ശശിധരനും കേരളകൗമുദിയിലെ എം.രാധാകൃഷ്ണനും നയിച്ച രണ്ടു പാനലായാണ് മല്‍സരം നടന്നത്.സെക്രട്ടറിയായി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു.ട്രഷററായി ജയിച്ച എസ് ശ്രീകേഷും മാനേജിംഗ് കമ്മറ്റിയിലെ ലക്ഷ്മി മോഹന്‍(ലോകകേരളം),റിങ്കുരാജ് മട്ടേഞ്ചേരിയില്‍ (മനോരമ,)എന്നിവര്‍ രാധാകൃഷ്ണന്റെ പാനലില്‍ നിന്നും ജയിച്ചു കയറി.
പ്രസിഡന്റായി ദേശാഭിമാനിയിലെ ജി പ്രമോദ്,വൈസ് പ്രസിഡന്റായി മാതൃഭൂമിയിലെ രതീഷ് അനിരുദ്ധന്‍,ജോയിന്റ് സെക്രട്ടറിയായി മെട്രോ വാര്‍ത്തയിലെ ദിനേഷ് കൃഷ്ണന്‍ എന്നിവരും മാനേജിങ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട വി.എസ് അനു (ന്യൂസ് 18),സുരേന്ദ്രന്‍ നായര്‍(മനോരമ),മാത്യു സി.ആര്‍ (വീക്ഷണം), വിഷ്ണു പ്രസാദ് വി എസ് (ദേശാഭിമാനി) എന്നിവരും ലല്ലുവിന്റെ പാനലില്‍ നിന്നുള്ളവരാണ്.
വെല്‍ഫെയര്‍ കമ്മിറ്റി അംഗമായി കൈരളി ടി വിയിലെ എന്‍.വി ബാലകൃഷ്ണന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.