തിരുവനന്തപുരം:അന്താരാഷ്ട്ര വിമാനത്താവളംവഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനാണ് അറസ്റ്റിലായത്.ഡിആര്‍ഐ അന്വേഷണത്തില്‍ ഇയാള്‍ ഡ്യൂട്ടിയിലുള്ളപ്പോഴാണ് സ്വര്‍ണ്ണം കടത്തിയതെന്ന് കണ്ടെത്തിയിരുന്നു.സിസിടിവി ദൃശ്യങ്ങളില്‍ നിന്നും രാധാകൃഷ്ണന്റേയും മറ്റ് രണ്ട് ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ് നടത്തിയതില്‍ നിന്നും ഡിആര്‍ഐക്ക് തെളിവുകള്‍ ലഭിച്ചിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന രണ്ടുപേരുടെ ബാഗില്‍ നിന്ന് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. പിടിയിലായവരുടെ മൊഴികളില്‍ നിന്നും സഹായം ചെയ്തവരെ കുറിച്ചുള്ള ചില സൂചനകള്‍ ലഭിച്ചതോടെയാണ് അന്വേഷണം കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്ക് തിരിഞ്ഞത്.കേസ് സിബിഐ ഏറ്റെടുക്കും.