തിരുവനന്തപുരം:തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരംകളിപ്പാന്‍കുളം കാര്‍ത്തിക നഗര്‍ ടിസി 69- 1144 ല്‍ വിജയകുമാറിന്റെ മകള്‍ അപര്‍ണ (17) ആണ് മരിച്ചത്.മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.ഇന്നലെ സ്‌കൂള്‍ വിട്ടുവന്ന അപര്‍ണയെ വൈകിട്ട് നാലരയോടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
20 വര്‍ഷത്തോളമായി ഉപയോഗിക്കാതിരുന്ന കിണറ്റിലാണ് പെണ്‍കുട്ടിയെ മരിച്ച നലയില്‍ കണ്ടെത്തിയത്.ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കിണറ്റില്‍ നിന്നു പുറത്തെടുത്തത്.അപര്‍ണ്ണയുടെ അച്ഛന്‍ വിജയകുമാര്‍ ഓട്ടോഡ്രൈവറാണ്.അമ്മ പ്രവീണ.സഹോദരന്‍ അനൂപ്.