തിരുവനന്തപുരം:തിരുവന്തപുരത്ത് ആറ് കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേരെ എക്‌സൈസ് പിടികൂടി.കട്ടപ്പന സ്വദേശികളായ ബിനോയ്,ജോബി,മയക്കുമരുന്നു വാങ്ങാന്‍ വന്ന തൂത്തുകൂടി സ്വദേശി ആന്റണി എന്നിവരാണ് പിടിയിലായത്.ആറു കിലോ വരുന്ന ഹാഷിഷ് ഓയിലും ആറര ലക്ഷം രൂപയും ഇവരില്‍ നിന്നും പിടിച്ചെടുത്തു.

അട്ടക്കുളങ്ങരയ്ക്ക് സമീപം മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെയാണ് പ്രതികള്‍ എക്‌സൈസിന്റെ പിടിയിലായത്.ഇവര്‍ വന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.