തിരുവനന്തപുരം:വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മകള്‍ തേജ്വസി ബാല (2) മരിച്ചു.ബാലഭാസ്ക്കറിനും ഭാര്യ ലക്ഷ്മിക്കും കാര്‍ ഡ്രൈവര്‍ അര്‍ജുനനും ഗുരുതരമായി പരിക്കേറ്റു.ബാലഭാസ്കറും ഭാര്യയും സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.
തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനത്തിനു ശേഷം മടങ്ങുമ്പോള്‍ പള്ളിപ്പുറത്ത് വച്ചാണ് ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടത്.നിയന്ത്രണം വിട്ട ഇന്നോവ കാര്‍ മരത്തിലിടിക്കുകയായിരുന്നു.അപകടത്തില്‍ വാഹനത്തിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.ബാലഭാസ്ക്കറും മകളും മുന്‍ഭാഗത്തെ സീറ്റിലാണിരുന്നത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഹൈവേ പൊലീസെത്തി ഇവരെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മകള്‍ മരിച്ചിരുന്നു.