തിരുവല്ല:പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ അസ്വാസ്ഥ്യമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുപേര്‍ മരിച്ചു.തിരുവല്ല വേങ്ങലിലാണ് സംഭവം.കഴുപ്പില്‍ കോളനിയില്‍ സനില്‍ കുമാര്‍,ജോണി എന്നിവരാണ് മരിച്ചത്.മൂന്ന് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രിയില്‍ പാടത്ത് കീടനാശിനി അടിച്ചതിനെത്തുടര്‍ന്നാണ് അഞ്ചുപേര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ സനല്‍ കുമാറിന്റേയും ജോണിയുടേയും മരണം സംഭവിച്ചു.