ന്യൂ ഡെൽഹി :മുൻ കേന്ദ്രമന്ത്രി പി.ചിദമ്പരത്തെ ഐഎൻഎക്സ് മീഡിയ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലേക്ക് വിട്ടു. മുൻ കേന്ദ്രമന്ത്രിയായിരുന്ന പി ചിദംബരം ദില്ലിയിലെ തിഹാർ ജയിലിൽ ഒരു മാസത്തിലേറെ ചിലവഴിച്ചു കഴിഞ്ഞു.
പ്രത്യേക ജഡ്ജി അജയ് കുമാർ കുഹാർ തീഹാർ ജയിലിൽ കസ്റ്റഡിയിലുള്ള ചിദംബരത്തെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസിയെ അനുവദിച്ചു കൊണ്ടുത്തരവിട്ടു. 74 കാരനായ കോൺഗ്രസ് നേതാവിന് സ്വന്തം വീട്ടിൽ പാകം ചെയ്ത ഭക്ഷണം, യൂറോപ്യൻ ക്ലോസറ്റ്, മരുന്നുകൾ എന്നിവ ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്തു.
ഓഗസ്റ്റ് 21 ന് സിബിഐ അറസ്റ്റുചെയ്ത ചിദംബരം സെപ്റ്റംബർ 5 മുതൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. സിബിഐ സമർപ്പിച്ച ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ പ്രതിചേർക്കപ്പെട്ട ചിദംമ്പരവും പുത്രൻ കാർത്തിയും ദീർഘകാലമായി അന്വേഷണ ഏജന്‍സികളുടെ ചോദ്യംചെയ്യലിന് ഊഴംകാത്ത് കഴിയുകയാണ്.