യുഎ ഇ: തുഷാര്‍ വെള്ളാപ്പള്ളിയെ ചെക്ക് കേസില്‍ കുടുക്കിയതെന്നു സംശയം. പരാതിക്കാരനായ നാസില്‍ അബ്ദുള്ളയുടെ ഫോണ്‍ സംഭാഷണം പുറത്തു വന്നതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുല്ല ലക്ഷം രൂപ നല്കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. നാട്ടിലെ ഒരു സുഹൃത്തിനോട് നാസില്‍ സംസാരിക്കുന്നതാണ് പുറത്തുവന്നത്. കേസില്‍ വെള്ളാപ്പള്ളി ഇടപെട്ട് സെറ്റില്‍ ചെയ്യുമെന്നും മറ്റും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
അതേസമയം ഫോണ്‍ സംഭാഷണം തന്റേതാണെന്നു സ്ഥിരീകരിച്ച നാസില്‍ അബ്ദുള്ള സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്തുവെന്നാണ് പറയുന്നത്.സംഭാഷണത്തിന്റെ കുറച്ചു ഭാഗങ്ങള്‍ മാത്രമാണ് പുറത്തുവിട്ടത്. തുഷാര്‍ വെള്ളാപ്പള്ളി പണം കൊടുക്കാനുണ്ടെന്നു പറയുമ്പോഴും അത് എത്രയാണെന്നു കൃത്യമായി പറയാനും നാസില്‍ അബ്ദുള്ള തയ്യാറായില്ല. 10 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കേസിലാണ് അജ്മാന് പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്.
