തിരുവല്ല:തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമായി.എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കും.നാളെ മുതല്‍ പ്രചരണം തുടങ്ങുമെന്ന് തുഷാര്‍ അറിയിച്ചു. ബിഡിജെസ് വൈസ് പ്രസിഡന്റ് പൈലി വാദ്യാട്ടാണ് വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി.എന്നാല്‍ വയനാട് രാഹുല്‍ ഗാന്ധി മല്‍സരിക്കാനെത്തുകയാണെങ്കില്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ മാറ്റമുണ്ടാകുമെന്നും തുഷാര്‍ അറിയിച്ചു.
നാളെ മുതല്‍ പ്രചാരണം തുടങ്ങും. സ്ഥാനാര്‍ത്ഥിയാകുന്നതിന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം തടസമല്ലെന്നും അതിനാല്‍ സ്ഥാനം രാജി വക്കില്ലെന്നും തുഷാര്‍ പറഞ്ഞു.തുഷാര്‍ മല്‍സരിക്കുകയാണെങ്കില്‍ എസ്എന്‍ഡിപി യിലെ പദവികള്‍ രാജിവെക്കണമെന്ന് വെള്ളാപ്പള്ളി നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരമൊരാവശ്യം ഉയര്‍ന്നുവന്നിട്ടില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്.