കൊച്ചി:തൃപ്തി ദേശായിക്കെതിരെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്തു.കണ്ടാലറിയാവുന്ന 250ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.നിരോധിത മേഖലയില്‍ പ്രതിഷേധിച്ചതി
ന് 143,147,341,506(1) വകുപ്പുകള്‍ പ്രകാരമാണ് കേസ്.
അതിനിടെ സുരക്ഷാപ്രശ്‌നങ്ങളുള്ളതിനാല്‍ വിമാനത്താവളത്തില്‍ ഇനി ഇങ്ങനെ തുടരാനാവില്ലെന്ന് പോലീസ് തൃപ്തി ദേശായിയെ അറിയിച്ചു.മാത്രമല്ല വിമാനത്താവളത്തിന്റെ അധികൃതര്‍ തൃപ്തിയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.കോടതി വഴി സുരക്ഷ ആവശ്യപ്പെടാന്‍ ആലോചിച്ചെങ്കിലും ഇന്നത്തെ കോടതി സമയം കഴിഞ്ഞതിനാല്‍ അത് സാധ്യമല്ലെന്ന് മനസ്സിലായി.തുടര്‍ന്ന് ആറുമണിക്കുശേഷം തീരുമാനം അറിയിക്കാമെന്ന് തൃപ്തി പറഞ്ഞു.മടങ്ങിപ്പോയാലും ഈ മണ്ഡലകാലം തന്നെ തിരിച്ചുവരുമെന്നും അവര്‍ പറഞ്ഞു.വിമാനത്താവളത്തിനു പരിസരത്തേക്ക് കൂടുതല്‍ പ്രതിഷേധക്കാര്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്.
