തൃശൂര്‍:തൃശൂരിനെ അങ്ങനെ ആര്‍ക്കും എടുക്കാന്‍ കൊടുക്കില്ലെന്ന് സുരേഷ്‌ഗോപിക്കിട്ട് ട്രോളി ടിഎന്‍ പ്രതാപന്‍.’തൃശൂര്‍ എനിക്ക് വേണം, തൃശൂരിനെ ഞാനിങ്ങെടുക്കുവാ’ എന്ന സുരേഷ് ഗോപിയുടെ പ്രസംഗം വൈറലായെങ്കിലും സിനിമാസ്‌റ്റൈല്‍ പ്രകടനങ്ങളൊന്നും തൃശൂരില്‍ ഏറ്റില്ലെന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു.93688 വോട്ടിന്റെ ലീഡുമായി തൃശൂരില്‍ ലീഡ് ചെയ്യുന്ന പ്രതാപന് ഒരു ഘട്ടത്തില്‍ പോലും സുരേഷ്‌ഗോപി വെല്ലുവിളിയായില്ല. താരപരിവേഷത്തിന് മൂന്നാം സ്ഥാനം മാത്രമാണ് തൃശൂരുകാര്‍ നല്‍കിയത്.
മതനിരപേക്ഷതയുടെ വിജയമാണ് തൃശൂരില്‍ ഉണ്ടായതെന്ന് ടി.എന്‍ പ്രതാപന്‍ പ്രതികരിച്ചു.തുടക്കത്തില്‍ മാത്രം ഇടത് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് നേരിയ ലീഡ് നേടിയെങ്കിലും പിന്നീട് വ്യക്തമായ ലീഡോടെ ടി.എന്‍ പ്രതാപന്റെ മുന്നേറ്റമാണ് കണ്ടത്.