തൃശൂര്‍:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നുപറഞ്ഞ തുഷാര്‍ വെള്ളാപ്പള്ളി സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് മല്‍സരിക്കാന്‍ തയ്യാറാണെന്നു സമ്മതിച്ചു. തൃശൂര്‍ സീറ്റിലാകും തുഷാര്‍ മല്‍സരിക്കുക. ദില്ലിയില്‍ ബിജെപി നേതൃത്വവുമായി നടന്ന ചര്‍ച്ചയിലാണ് തുഷാര്‍ മല്‍സരിക്കാനുള്ള തീരുമാനമായത്.എന്നാല്‍ തൃശൂരോ പത്തനംതിട്ടയോ കിട്ടിയില്ലെങ്കില്‍ മല്‍സരിക്കില്ലെന്ന് കെ.സുരേന്ദ്രന്‍ അറിയിച്ചു. ഇതോടെ സീറ്റ് നിര്‍ണ്ണയം അനിശ്ചിതത്വത്തില്‍ തുടരുകയാണ്.
കൂടാതെ പാലക്കാട്ട് ശോഭാ സുരേന്ദ്രന്‍ മത്സരിക്കുമെന്നായിരുന്നു ആദ്യധാരണയെങ്കില്‍ പിന്നീട് ആറ്റിങ്ങലിലേക്ക് മാറണമെന്നായപ്പോള്‍ പറ്റില്ലെന്ന് ശോഭാ സുരേന്ദ്രന്‍ ഉറപ്പിച്ചു പറഞ്ഞു. കോഴിക്കോട് സീറ്റ് നല്‍കിയില്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന് എംടി രമേശും നിലപാടെടുത്തിരിക്കുകയാണ്.
ആലപ്പുഴയില്‍ കെ എസ് രാധാകൃഷ്ണന്‍ മത്സരിക്കുമെന്നാണ് സൂചന.കുമ്മനം രാജശേഖന്‍ തിരുവനന്തപുരത്തും പി സി തോമസ് കോട്ടയത്തും മത്സരിക്കുമെന്ന കാര്യത്തില്‍ മാത്രമാണ് ഇതുവരെ തീരുമാനമായിട്ടുള്ളത്.