തൃശ്ശൂര്‍:ചാവക്കാട് പുന്നയില്‍ അക്രമി സംഘത്തിന്റെ വെട്ടേറ്റ് ചികില്‍സയിലിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്.വെട്ടേറ്റ ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ ചികില്‍സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറയുന്നു. ആക്രമണത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു.
ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്.ഒമ്പതു ബൈക്കുകളിലായി എത്തിയ 14 അംഗ സംഘമാണ് വടിവാളുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിയത്. അക്രമത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂരില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.