തൃശൂര്‍:തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു.നൂറിലധികം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.ഡിഎംഒ അറിയിച്ചു.കുട്ടന്‍കുളങ്ങര, പൂങ്കുന്നം, തിരുവമ്പാടി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചത്.രോഗം പടരുന്നതിന്റെ സാഹചര്യത്തില്‍ പുറത്തുനിന്ന് വെള്ളം വാങ്ങിക്കുടിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.
നഗരത്തിലെ കടകളില്‍നിന്നും ശീതളപാനീയം വാങ്ങിക്കുടിച്ചവര്‍ക്കാണ് രോഗം പടര്‍ന്നത്.കൂടാതെ ഒല്ലൂരിലെ വിവാഹച്ചടങ്ങില്‍ നല്‍കിയ ശീതളപാനീയം കുടിച്ചവര്‍ക്കും മഞ്ഞപ്പിത്തം ബാധിച്ചു. രോഗം പടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് അതീവജാഗ്രതാനിര്‍ദേശം നല്‍കി.