ദില്ലി:തൃശൂര്‍ പൂരത്തിന്റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് സുപ്രീംകോടതി അനുമതി നല്കി. ആചാരപ്രകാരം വെടിക്കെട്ട് നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
പടക്കത്തിനും സമയത്തിനും കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് നല്‍കുകയായിരുന്നു. വെടിക്കെട്ടിനായി ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോടതി വ്യക്തമാക്കി.
വെടിക്കെട്ടിനു അനുമതി തേടി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു.