തിരുവനന്തപുരം:സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.മുന്‍ കരുതല്‍ നടപടിയെന്ന നിലയില്‍ അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു.50 സെന്റിമീറ്റര്‍ വീതമാണ് ഓരോ ഷട്ടറുകളും തുറന്നത്. കുറച്ചുമാത്രം വെള്ളം തുറന്നു വിടുന്നതുകൊണ്ട് ആശങ്കവേണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.കനത്ത മഴ പെയ്താല്‍ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്.
കൊല്ലത്തും മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു.ശൂരനാട് വടക്ക് വില്ലേജില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് 28 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ രീരദേശത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്.