തൃശൂര്‍:കെപിസിസി യോഗത്തില്‍ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് ആശങ്യറിയിച്ചെന്ന് വാര്‍ത്ത തള്ളി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്.തൃശൂരില്‍ ആരും പ്രതീക്ഷിക്കാത്ത് ഭൂരിപക്ഷം യുഡിഎഫിനു കിട്ടുമെന്നും ബിജെപി മൂന്നാം സ്ഥാനത്താവുമെന്നും പ്രതാപന് പറഞ്ഞു.തൃശ്ശൂരില്‍ മാത്രമല്ല, ആലത്തൂരും ചാലക്കുടിയും യുഡിഎഫ് ജയിക്കുമെന്ന് ടി എന്‍ പ്രതാപന് പറഞ്ഞു.തൃശൂരില്‍ യുഡിഫും ബിജെപിയും തമ്മിലാണ് മല്‍സരമെന്ന് മുന്‍പ് പ്രതാപന് പറഞ്ഞിരുന്നു.
തൃശൂരില്‍ സുരേഷ്ഗോപി സ്ഥാനാര്‍ത്ഥിയായി എത്തിയത് തിരിച്ചടിയായെന്നും അപ്രതീക്ഷിത അടിയൊഴുക്കുകള്‍ ഉണ്ടായേക്കാമെന്നും കഴിഞ്ഞ ദിവസം കെപിസിസി നേതൃയോഗത്തില്‍ പ്രതാപന് പറഞ്ഞതായി വാര്‍ത്ത പുറത്തുവന്നിരുന്നു.തൃശൂരില്‍നിന്നും നെഗറ്റീവ് വാര്‍ത്ത വരുമെന്നായിരുന്നു പ്രതാപന് ആശങ്ക പ്രകടിപ്പിച്ചത്.എന്നാല്‍ ഈ വാര്‍ത്ത വന്നതെങ്ങനെയെന്നറിയില്ലെന്നും മാധ്യമപ്രവര്‍ത്തകരെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും പ്രതാപന് പറയുന്നു.