ഹൈദരാബാദ്: നീണ്ടകാലത്തെ ആവശ്യങ്ങള്‍ക്കൊടുവില്‍ തെലങ്കാനയില്‍ ഉറുദു രണ്ടാം സംസ്ഥാന ഭാഷയായി കഴിഞ്ഞ ദിവസം കൂടിയ തെലുങ്കാന നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഉറുദു സംസാരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കും.
ഉറുദുവിനെ രണ്ടാം ഔദ്യോഗിക ഭാഷയാക്കണമെന്ന നീണ്ടകാലത്തെ ആവശ്യം അംഗീകരിക്കുകയാണെന്നും ഉര്‍ദുവില്‍ ലഭിക്കുന്ന പരാതികള്‍ക്ക് ഉറുദുവില്‍ മറുപടി നല്‍കുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു.
സംസ്ഥാനത്ത് നടക്കുന്ന എല്ലാ മത്സര പരീക്ഷകളും ഉറുദുവിലും സംഘടിപ്പിക്കും. എന്നാല്‍, സംസ്ഥാനത്ത് 12.7 ശതമാനമുള്ള മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.