തൊടുപുഴ:ഇടുക്കി കാളിയാര്‍ കമ്പകകാനം മുണ്ടന്‍ മുടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.കാനാത്ത് കൃഷ്ണന്‍ (51), ഭാര്യ സുശീല (50), മകള്‍ ആശാകൃഷ്ണന്‍ (21), മകന്‍ അര്‍ജുന്‍ (17) എന്നിവരുടെ മൃതദേഹങ്ങളാണ് വീടിന് സമീപമുള്ള തൊഴുത്തിനോടു ചേര്‍ന്ന ഒരു കുഴിയില്‍ നിന്ന് കണ്ടെടുത്തത്.
കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു.കുടുംബത്തിന് നാട്ടുകാരുമായി കാര്യമായ അടുപ്പമില്ലായിരുന്നെന്ന് പറയെപ്പടുന്നു.റബര്‍തോട്ടത്തിനു നടുവില്‍ ഒറ്റപ്പെട്ട വീടായതിനാല്‍ ഇവിടെ എന്തു സംഭവിച്ചാലും ആരും അറിയാത്ത അവസ്ഥയാണ്.റബര്‍പാല്‍ എടുക്കാത്തതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് വീടിന്റെ ഭിത്തിയിലും തറയിലുമായി രക്തക്കറ കണ്ടെത്തിയത്.തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വീടിന് സമീപത്ത് അസ്വാഭാവികമായി മണ്ണ് ഇളകിക്കിടക്കുന്നത് കണ്ടതോടെ പോലീസും ഡോഗ്‌സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ കുഴിയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.മരണകാരണം അറിയണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം.
കുടുംബം വീട്ടില്‍ പൂജകളും കോഴിക്കുരുതിയും മറ്റും നടത്താറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.പോലീസ് അന്വേഷണം ആരംഭിച്ചു.